വിമാനത്താവളം സർവീസ് റോഡിലെ അധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു
1535333
Saturday, March 22, 2025 4:06 AM IST
നെടുമ്പാശേരി: ഇന്റർനാഷണൽ എയർപോർട്ട് സർവീസ് റോഡ് കാനകൈയേറി നടത്തിയ അനധികൃത നിർമിതികൾ നെടുമ്പാശേരി പഞ്ചായത്ത് ഇടപെട്ട് ഒഴിവാക്കി. കാനയിലേയ്ക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ സിയാലിന്റെ സഹകരണത്തോടെ പഞ്ചായത്ത് നടപടി സ്വീകരിച്ചു.
ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളാണ് നിയമങ്ങൾ കാറ്റിൽപ്പറത്തികൊണ്ട് കാനകൾ അനുമതിയില്ലാതെ സ്ലാബിട്ട് മൂടുകയും ആ സ്ഥാപനത്തിന്റെ മലിന ജലം കനാലിലേക്ക് ഒഴുക്കുകയും ചെയ്തിരിക്കുന്നത്. ഈ മാലിന്യങ്ങൾ കനാലിലേക്ക് ഒഴുകി എയർപോർട്ട് നഗറിലൂടെ നെടുമ്പാശരിയുടെ പ്രധാന തോടായ വഴിത്തോടിലേക്കാണ് എത്തിയിരുന്നത്.
ഇതിനെതിരെയാണ് പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിച്ചത്. ഇനിയും നിയമ ലംഘനം നടത്തുന്നവർക്ക് മാലിന്യ നിർമാർജന നിയമം അനുസരിച്ച് കനത്ത പിഴ ചുമത്തുകയും, കേസെടുക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ മുന്നറിയിപ്പ് നൽകി.