മൂവാറ്റുപുഴയിൽ പഴം വിപണി സജീവം
1535353
Saturday, March 22, 2025 4:34 AM IST
മൂവാറ്റുപുഴ: കടുത്ത വേനലും നോന്പുകാലവും ഒരുമിച്ചെത്തിയതോടെ സജീവമായി മൂവാറ്റുപുഴയിലെ പഴവിപണി. ദിനംപ്രതി വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ടെങ്കിലും തണ്ണിമത്തനും മാന്പഴവുമെല്ലാം വിപണി കൈയടക്കികഴിഞ്ഞു.
നോന്പുതുറകൾക്ക് ഭൂരിഭാഗം പേരും പഴങ്ങൾ ഉപയോഗിക്കുന്നതിനാൽ വിപണിയിൽ തിരക്കേറെയാണ്. വ്യാപരസ്ഥാപനങ്ങൾക്കുപുറമേ വഴിയോരങ്ങളിലും വാഹനങ്ങളിലുമെല്ലാം പഴവർഗങ്ങളുടെ വില്പന തകൃതിയാണ്. വേനൽ കടുത്തതിനാൽ തണ്ണിമത്തൻ തന്നെയാണ് വിപണിയിലെ പ്രിയങ്കരൻ.കൂടാതെ ഓറഞ്ച്, പൈനാപ്പിൾ, മാന്പഴം, മുന്തിരി, ആപ്പിൾ എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്.
ചിലതിനൊക്കെ വില ചൂടിനൊപ്പം ഉയർന്നുണ്ട്. തണ്ണിമത്തൻ കിലോ 25 മുതൽ 50 രൂപ വരെയാണ്. ആപ്പിളിന് വില കിലോയ്ക്ക് 180 രൂപയിൽ തുടങ്ങുന്നു. മുന്തിരി - 80, കുരുവില്ലാത്ത മുന്തിരി -120 മുതൽ 140 വരെ എന്നിങ്ങനെയാണ്. ചെറുനാരങ്ങാ വിലയും വർധിച്ച് 120ലെത്തി. മാന്പഴക്കാലം ആരംഭിച്ചതിനാൽ തന്നെ വിവിധ തരം മാങ്ങകൾക്കും ആവശ്യക്കാർ ഏറെയാണ്.