പാമ്പാക്കുടയിൽ പാലിന് സബ്സിഡി പദ്ധതി
1535613
Sunday, March 23, 2025 4:49 AM IST
പിറവം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷകർക്കായി 2024-25 വർഷം നടപ്പിലാക്കിയ പാലിന് സബ്സിഡി പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് എൽസി ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലായി 1000ത്തോളം ക്ഷീര കർഷകർക്ക് പദ്ധതി ധനസഹായമായി 15 ലക്ഷം രൂപ വിതരണം നടത്തിയതായി ക്ഷീര വികസന ഓഫീസർ റിനു തോമസ് അറിയിച്ചു. ബ്ലോക്കിലെ മികച്ച ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു.