പായിപ്ര പഞ്ചായത്തംഗം രാജിവയ്ക്കണം: ഡിവൈഎഫ്ഐ മാർച്ച് നടത്തി
1535623
Sunday, March 23, 2025 4:53 AM IST
മൂവാറ്റുപുഴ: ലൈഫ് ഭവന പദ്ധതിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വീട് നിർമിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന പായിപ്ര പഞ്ചായത്തംഗം എം.സി. വിനയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പായിപ്ര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഡിവൈഎഫ്ഐ പായിപ്ര വെസ്റ്റ്, പായിപ്ര ഈസ്റ്റ്,
മുളവൂർ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. തുടർന്ന് നടന്ന സമരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനിഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. മുളവൂർ മേഖല സെക്രട്ടറി പി.എം അബൂബക്കർ അധ്യക്ഷ വഹിച്ചു.
ലൈഫ് ഭവന നിർമാണത്തിൽ ക്രമക്കേടുകൾ നടന്നുവെന്ന പരാതിയിൽ വിജിലൻസ് സംഘം വിനയന്റെ വീട് കഴിഞ്ഞദിവസം പരിശോധിച്ചു. പദ്ധതിയിൽ 420 ചതുരശ്ര അടി ചുറ്റളവുള്ള വീട് നിർമിക്കാൻ അനുമതിയുള്ളപ്പോൾ 1600 ഓളം ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിച്ചത്. ഇതേതുടർന്നായിരുന്നു സമരം.