ദേശീ​യ​പാ​തയിലെ ‌കു​ഴി അ​ട​യ്ക്ക​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Thursday, September 21, 2023 1:12 AM IST
ചാ​വ​ക്കാ​ട് : ചേ​റ്റു​വ ദേ​ശീ​യ​പാ​തയിലെ ത​ക​ർ​ന്ന കു​ഴി​ക​ളി​ൽ ക്വാ​റി​വേ​സ്റ്റ് അ​ടി​ക്കു​വാ​ൻ വ​ന്ന ഹൈ​വേ ജോ​ലി​ക്കാ​രെ​യും യ​ന്ത്ര​ങ്ങ​ളും ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു. മ​ഴ പെ​യ്താ​ൽ ചെ​ളി​കു​ണ്ടും. മ​ഴ​യി​ല്ലാ​ത്ത​പ്പോ​ൾ പൊ​ടി​പ്പ​ട​ല​ങ്ങ​ൾ കൊ​ണ്ടും പ​രി​സ​വാ​സി​ക​ളും, വ്യാ​പാ​രി​ക​ളും കാ​ൽ ന​ട​യാ​ത്ര​ക്കാ​രും വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​ത​ത്തി​ൽ​ലാ​ണ്.

റോ​ഡ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ട​യ്ക്കി​ട​യ്ക്ക് കു​ഴി അ​ട​ക്കു​ന്ന പ​തി​വ് ഉ​ണ്ട് .ഇ​ത് ഒ​രോ ദി​വ​സ​വും ദു​രി​തം വ​ർ​ധി​പ്പി​ക്ക​ലാ​ണ്.

ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി ദേ​ശീ​യ​പാ​ത ജോ​ലി​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്.