ലോ​ക കു​ടി​യേ​റ്റ- അ​ഭ​യാ​ർ​ഥി ദി​നം
Tuesday, September 26, 2023 1:11 AM IST
എ​രു​മ​പ്പെ​ട്ടി: തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ ലോ​ക കു​ടി​യേ​റ്റ- അ​ഭ​യാ​ർ​ഥി ദി​നം ആ​ച​രി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി രാ​വി​ലെ 11ന് ​ഒ​ഡി​യ ഭാ​ഷ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും കു​മ്പ​സാ​ര​വും ന​ട​ന്നു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക കു​ടി​യേ​റ്റ- അ​ഭ​യാ​ർ​ഥി ദി​ന സ​മ്മേ​ള​നം ന​ട​ത്തി. ഒ​റി​സ ക​ട​ക്- ഭു​വ​നേ​ശ്വ​ർ അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​ൻ ഫാ. ​ജ​ർ​ലാ​ൽ സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​രു​മ​പ്പെ​ട്ടി ഫൊ​റോ​ന പ​ള്ളി വി​കാ​രി. ഫാ. ​ജോ​ഷി ആ​ളൂ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി ആ​ശ്ര​മ​ത്തി​ലെ സി​സ്റ്റ​ർ ആ​ൻ​സി​ലി​ൻ പു​വ്വ​ത്താ​നം, കൈ​ക്കാ​ര​ൻ​മാ​രാ​യ ബി​ജോ​യ് പ​ള്ള​ത്ത്, എം.​പി. ഫ്രാ​ൻ​സി​സ്, കെ.​പി. ഫ്രി​ന്‍റോ, സ്വ​ദേ​ശ മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​സി. ഡേ​വീ​സ്, ഷൈ​ജു തൈ​ക്കാ​ട​ൻ, കെ.​എം. ഫ്രാ​ൻ​സി​സ് , ക​ട​ക്- ഭു​വ​നേ​ശ്വ​ർ രൂ​പ​ത​യി​ൽ നി​ന്നു​ള്ള ബ്ര​ദ​ർ കു​മ്മു​ദ്, ബ്ര​ദ​ർ ശു​ശീ​ൽ അ​തി​ഥി തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളാ​യ പ്ര​സാ​ദ്, ശാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.