ഇരിങ്ങാലക്കുട: മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ സ്നേഹക്കൂട് എന്ന സ്വപ്ന പദ്ധതിയില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് 20 ആന്‍ഡ് 49ന്റെ സ്വപ്നപദ്ധതിയായ അഭയം ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരണം നടന്നു. നിര്‍ദനനായ കാളത്തുപറമ്പില്‍ പ്രകാശന് വേണ്ടിയാണ് പൂമംഗലം പഞ്ചായത്തില്‍ വീട് നിര്‍മിച്ചു നല്‍കുന്നത്.
ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീം ഏറ്റെടുത്ത് നടത്തുന്ന ഭവനനിര്‍മാണത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി നടത്തിയ സംഘാടക സമിതി രൂപീകരണത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആന്‍സോ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വി.പി. ഷിന്റോ, ഹസ്മിന ഫാത്തിമ എന്നിവര്‍ പങ്കെടുത്തു.