ചാവക്കാട്: ശുചിമുറിമാലിന്യംതള്ളിയ ടാങ്കർലോറി പിടികൂടി. എടക്കഴിയൂർ വളയംതോട് കണ്ണഞ്ചിറ പാടത്താണ് രാത്രിയിൽ ശുചിമുറിമാലിന്യം തള്ളിയത്. ശബ്ദംകേട്ട് എത്തിയ നാട്ടുകാർ ടാങ്കർലോറിയുടെ ചിത്രമെടുത്ത് പഞ്ചായത്തിനു നൽകി.
പുന്നയൂർ പഞ്ചായത്ത് സെക്രട്ടറി എൻ.വി. ഷീജയുടെ പരാതിയിൽ വടക്കേക്കാട് പോലീസ് അന്വേഷണം നടത്തിയാണ് ലോറി പിടിച്ചത്. ഒരുമനയൂർ മാങ്ങോടുപടി പി.വി. ദലീലിന്റെ ഉടമയിലുള്ളതാണ് ടാങ്കർലോറി. ജലാശയത്തിൽ ശുചിമുറിമാലിന്യം തള്ളിയതിനാണ് കേസ്. ഗുരുവായൂർ പ്രദേശത്തെ ഹോട്ടലുകളില്‍നിന്ന് ശേഖരിച്ച മാലിന്യമാണ് കണ്ണഞ്ചിറ പാടത്തു തള്ളിയത്.