തൃശൂർ: വടക്കേ സ്റ്റാൻഡിനു സമീപം റോഡിൽ വീണുപരിക്കേറ്റ നിലയിൽ കണ്ടെത്തിയയാൾ മരിച്ചു. പുതൂർക്കര വെള്ളത്തേരി വീട്ടിൽ നിഖിലാണ് (37) മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറുമണിയോടെ റോഡിൽ പരിക്കേറ്റ് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ ഇയാളെ നാട്ടുകാർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.