കാട്ടൂരില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി
1570875
Saturday, June 28, 2025 1:50 AM IST
കാട്ടൂര്‍: പഞ്ചായത്തിലെ കാട്ടൂര്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പഞ്ചായത്ത് എന്ഫോഴ്സ്മെന്റ്് വിജിലന്‍സ് സ്ക്വാഡിന്റെ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക്ക് ഇനങ്ങളായ ക്യാരിബാഗുകള്‍, പേപ്പര്‍ വാഴയില, പേപ്പര്‍ കപ്പ് എന്നിവ പിടിച്ചെടുത്ത് 10,000 രൂപ പിഴ ചുമത്തി.
സ്ക്വാഡ് കണ്‍വീനറായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശരത്ത് കുമാര്‍, വിഇഒ അനൂപ്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിനേഷ് ജിക്സണ്‍ എന്നിവര്‍ പങ്കെടുത്തു.
പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന് തുടര്‍നടപടി സ്വികരിച്ചു.