പെരിഞ്ഞനം കൊറ്റംകുളത്ത് തീപിടിത്തം
1570877
Saturday, June 28, 2025 1:50 AM IST
കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളത്ത് തീപിടിത്തം. കൊറ്റംകുളം കിഴക്ക് കാരണത്ത് ഉണ്ണിയുടെ വീടിനോടുചേർന്നുള്ള അടുക്കളപ്പുരയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നു പറയുന്നു. വീട്ടുകാരും അയൽവാസികളും ചേർന്ന് വെള്ളം പമ്പ് തീ നിയന്ത്രണവിധേയമാക്കി. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽനിന്നായി രണ്ട് യൂണിറ്റ് ഫയർഫോഴ്സും എത്തിയാണ് തീ പൂർണമായും അണച്ചത്.