ഡിംസ് മീഡിയ കോളജിൽ ബിരുദദാന ചടങ്ങ് നടത്തി
1570879
Saturday, June 28, 2025 1:50 AM IST
ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളജിലെ 2022- ’25 ബാച്ച് വിദ്യാർഥികളുടെ ബിരുദാദാനം, "മികവ് 2025' ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ മുഖ്യാതിഥിയായിരുന്നു. ഡിംസ് കോളജ് മാനേജർ റവ. ഡോ. വർഗീസ് പാറപ്പുറം അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ. ആന്റണി വടക്കേകര ആമുഖപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ഡോ. സിനോജ് ആന്റണി 52 വിദ്യാർഥികളുടെ ബിരുദ സ്വീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഡ്യുക്കേഷൻ ആൻഡ് മീഡിയ കൗൺസിലർ റവ.ഡോ. റോബിൻ ചിറ്റുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
ശാന്തിപുരം കെയർ സെന്റർ ഡയറക്ടർ ഫാ. മാർട്ടിൻ പാലാട്ടി, വൈസ് പ്രിൻസിപ്പൽ ജിജി സി. ബേബി, അധ്യാപകരായ നെവിൻ സാം, സാഗി പോൾ, ജിബിന ജോർജ്, വിദ്യാർഥി പ്രിതിനിധി അനു കൃഷ്ണ എന്നിവർ പ്രസംഗിച്ചു. മാധ്യമ മേഖലയിൽ വിവിധ കലാസൃഷ്ടികളിൽ മികവു തെളിയിച്ച വിദ്യാർഥികൾക്കുള്ള അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു.