വിരലടയാള വിദഗ്ധർ പരിശോധന നടത്തി
1570883
Saturday, June 28, 2025 1:50 AM IST
പഴയന്നൂർ: ഭഗവതിക്ഷേത്രത്തിലെ കിരീടം കാണാതായ സംഭവത്തില്‍ തൃശൂരിൽനിന്നുള്ള വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധനനടത്തി.
10 ദിവസം മുൻപാണ് പഴയന്നൂർ ഭഗവതിക്ഷേത്രത്തിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 15 ഗ്രാം തൂക്കംവരുന്ന സ്വർണകിരീടം കാണാതായതായി പുറത്തറിയുന്നത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ ദേവസ്വം ഓഫീസർ ഇ.എസ്. ദിനേശനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടർ നടപടികളുടെ ഭാഗമായാണ് തൃശൂരിൽനിന്നുള്ള വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.