ജൂബിലിയിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം
1570884
Saturday, June 28, 2025 1:50 AM IST
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ സൈക്യാട്രി വിഭാഗവും സൈക്കോളജി വിഭാഗവും സംയുക്തമായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
ജൂബിലി മിഷൻ മെഡിക്കൽ കോളജ് അസി. ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര ഉദ്ഘാടനം ചെയ്തു. സൈക്കോളജി വിഭാഗം മേധാവി ഡോ. മോൻസി എഡ്വേർഡ്, സൈക്യാട്രി വിഭാഗം ജൂണിയർ റസിഡന്റുമാരായ എഡ്വേർഡ്, ഡോ. ശ്രേയസ് സൂസൻ വർഗീസ് എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ പ്രഫ. ഡോ. എം.എ. ആൻഡ്രൂസ്, സൈക്യാട്രി വിഭാഗം മേധാവി പ്രഫ. ഡോ. നീതി വത്സൻ, അസിസ്റ്റന്റ് പ്രഫ. റവ.ഡോ. ഡേവ് അഗസ്റ്റിൻ അക്കര എന്നിവർ പ്രസംഗിച്ചു. പോസ്റ്റർ നിർമാണമത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.