ഫോട്ടോയെടുത്ത കുട്ടികളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
1570888
Saturday, June 28, 2025 1:50 AM IST
തൃപ്രയാർ: ഓവർബ്രിഡ്ജിനുമുകളിൽനിന്ന് ഫോട്ടോയെടുത്ത കുട്ടികളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. പെരിങ്ങോട്ടുകര പാറമ്പിൽ ആദിത്യകൃഷ്ണ (19), പൈനൂർ തൈവളപ്പിൽ ഗോകുൽ കൃഷ്ണ(18), ചാഴൂർ അടിയാറ നവനീത്(19) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകീട്ട് 5.30യോടെ കുട്ടികൾ തൃപ്രയാറിലെ നിർമാണംപൂർത്തിയായ ഓവർബ്രിഡ്ജിന് മുകളിൽ ഫോട്ടോയെടുക്കാൻ നിൽക്കുമ്പോൾ പ്രതികള്‍ സിഗരറ്റ് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ നൃത്തംചെയ്യാൻ ആവശ്യപ്പെട്ടു. കുട്ടികൾ വഴങ്ങാതെവന്നപ്പോൾ മൂവരുംചേർന്ന് കുട്ടികളെ മർദിക്കുകയായിരുന്നു ആദിത്യ കൃഷ്ണ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ആന്റിസോഷ്യൽ ലിസ്റ്റിൽ പെട്ടയാളാണ്.
ഇയാൾക്കെതിരേ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗം, അടിപിടി എന്നിവയടക്കം നാലു ക്രിമിനൽകേസുകളുണ്ട്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, എഎസ്ഐ രാജേഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ റഷീദ്, സിവിൽ പോലീസ് ഓഫീസർമാരായ മാഷ്, സതീഷ് എന്നിവർചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.