ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസമ്മേളനത്തിനു തുടക്കം
1227711
Thursday, October 6, 2022 12:30 AM IST
വടക്കഞ്ചേരി: ജനാധിപത്യ മഹിളാ അസോ സിയേഷൻ ജില്ലാ സമ്മേളനത്തിനു പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ എം. സി ജോസഫൈൻ നഗറിൽ (വടക്കഞ്ചേരി ബസ് സ്റ്റാൻഡ് മൈതാനം) അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. സലീഖ പതാക ഉയർത്തി. പുതുശേരി കൊടുന്പിലെ സത്യഭാമ ടീച്ചറുടെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊണ്ടുവന്ന കൊടിമരം അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. ഓമന എറ്റുവാങ്ങി. തൃത്താല കൊച്ചുസാറ ടീച്ചറുടെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊണ്ടുവന്ന പതാക സംസ്ഥാന കമ്മിറ്റി അംഗം വി.എ. ഷീജയും ഏറ്റുവാങ്ങി.
സിപിഎം നേതാവ് കോടിയേരി ബാലകൃഷണന്റെ നിര്യാണത്തെ തുടർന്ന് കൊടിമരപതാക ജാഥകളുടെ സ്വീകരണ പരിപാടികൾ ഒഴിവാക്കിയിരുന്നു. പതാക ഉയർത്തലിന്റെ ഭാഗമായി നടന്ന യോഗത്തിൽ കെ. സുലോചന അധ്യക്ഷയായി. ജില്ലാ ഭാരവാഹികളായ സുബൈദ ഇസ്ഹാക്ക്, കെ. ബിനുമോൾ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം. ശശി, ഏരിയാ സെക്രട്ടറി ടി. കണ്ണൻ, രമ ജയൻ എന്നിവർ പ്രസംഗിച്ചു. റോളക്സ് ഓഡിറ്റോറിയത്തിൽ ഇന്നു നടക്കുന്ന പ്രതിനിധിസമ്മേളനം അസോസിയേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ.പി. സതീദേവി ഉദ്ഘാടനം ചെയ്യും.