കല്ലിങ്കൽപ്പാടം സ്കൂൾ വികസന പ്രവർത്തനങ്ങളുടെയും എസ്പിസി പാസിംഗ് ഒൗട്ട് പരേഡിന്റെയും ഉദ്ഘാടനം
1244712
Thursday, December 1, 2022 12:47 AM IST
പാലക്കാട് : കണ്ണന്പ്ര കല്ലിങ്കൽപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തീകരിച്ച വികസന പ്രവർത്തനങ്ങളുടെയും എസ്.പി.സി രണ്ടാം ബാച്ച്, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾബുൾ യൂണിറ്റ് എന്നിവയുടെ പാസിംഗ് ഒൗട്ട് പരേഡിന്റെയും ഉദ്ഘാടനം പി.പി. സുമോദ് എംഎൽഎ നിർവഹിച്ചു.
സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കണ്ണന്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി അധ്യക്ഷയായി.
സ്കൂളിൽ രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 44 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാസിംഗ് ഒൗട്ട് ചെയ്തത്.
എസ്പിസി രണ്ടാം ബാച്ചാണ് ഇത്. പരിപാടിയിൽ കണ്ണന്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. മുരളി, ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകൻ, എസ്പിസി ജില്ലാ നോഡൽ ഓഫീസർ എം. അനിൽകുമാർ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി രാമദാസ്, പാലക്കാട് ഡിഡിഇ പി.വി. മനോജ് കുമാർ, പാലക്കാട് ഡി.ഇ.ഒ പ്രസീത, സ്കൂൾ പ്രിൻസിപ്പൽ കെ. ബിജു, സ്കൂൾ പ്രധാനധ്യാപിക എസ്. ലത, വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എ. ആദംഖാൻ എന്നിവർ പങ്കെടുത്തു.