പ്രഭാത ഭക്ഷണ വിതരണത്തിനു തുടക്കം
1246193
Tuesday, December 6, 2022 12:30 AM IST
കൊല്ലങ്കോട് : വട്ടേക്കാട് ഗവ യുപി സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണത്തിനു തുടക്കമായി. സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുപ്രിയ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ കുട്ടികൃഷ്ണൻ, സൗദാമിനി, പഞ്ചായത്തംഗം ബിന്ദു എന്നിവർ സംസാരിച്ചു.
പ്രധാന അധ്യാപിക ജയലക്ഷ്മി സ്വഗതവും പഞ്ചായത്തംഗം വിമല നന്ദിയും പറഞ്ഞു.
എലവഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഒൻപത് ലക്ഷം വകയിരുത്തിയാണ് വട്ടേക്കാട് യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ കാലത്ത് 8.30ന് മുൻപ് പ്രഭാത ഭക്ഷണ വിതരണം പൂർത്തിയാക്കും.
വിദ്യാഭ്യാസ വകുപ്പിന്റെ ഉച്ചഭക്ഷണ വിതരണവും സ്കൂളിൽ നടന്നുവരുന്നുണ്ട്.