കേരള രക്ഷാപദ്ധതിയിൽ സൗജന്യ പച്ചിലവള വിത്ത് വിതരണം ചെയ്തു
1264133
Thursday, February 2, 2023 12:30 AM IST
നെന്മാറ: കേര രക്ഷാവാരം 2022-23 പദ്ധതിയോടനുബന്ധിച്ച് കേര കർഷകർക്ക് സൗജന്യ പച്ചിലവളവിത്ത് (ഡെയിഞ്ച) വിതരണം ചെയ്തു. അയിലൂർ കൃഷിഭവൻ പരിധിയിലെ 100 ഏക്കർ സ്ഥലത്തേക്കുള്ള 7500 തെങ്ങുകൾക്കാണ് പച്ചിലവളവിത്ത് വിതരണം നടത്തുന്നത്.
പഞ്ചായത്ത് അംഗം വിനോദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിഘ്നേഷ് കർഷകനായ പോൾ വർഗീസിന് വിത്ത് നല്കികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് അംഗം വിനോദ് അധ്യക്ഷനായി. കൃഷി ഓഫീസർ എസ്.കൃഷ്ണ, കൃഷി അസിസ്റ്റന്റ് സി.സന്തോഷ്, പാടശേഖര സമിതി ഭാരവാഹികളായ സെയ്ദ് മുഹമ്മദ്, കബീർ, വിശ്വനാഥൻ, സുലൈമാൻ, കൃഷി അസിസ്റ്റന്റ് വി.രമ എന്നിവർ പങ്കെടുത്തു.