ബോധവത്ക്കരണ ക്ലാസ്
1281198
Sunday, March 26, 2023 6:54 AM IST
അഗളി : ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഷോളയൂർ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആശ വർക്കേഴ്സിനും എസ്ടി പ്രൊമോട്ടർമാർക്കുമായി ക്ഷയരോഗ ബോധവൽക്കരണ ക്ലാസ് നടത്തി.
യോഗം ഷോളയൂർ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. ഷോളയൂർ ആശുപത്രിയിൽ ക്ഷയരോഗം കണ്ടെത്തുന്നതിനുള്ള സംവിധാനം ഉടൻ ആരംഭിക്കുമെന്നും ഇതിനുള്ള തുടർ നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് ക്ലാസ് നയിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശ വർക്കേഴ്സ് ട്രൈബൽ പ്രൊമോട്ടർമാർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കളിസ്വാമി സ്വാഗതാവും ഹെൽത്ത് പ്രൊമോട്ടർ മുരുകൻ നന്ദിയും പറഞ്ഞു.