കെസിവൈഎം ഭൂമിക ഭൂമിക്കൊരു കുട
1300506
Tuesday, June 6, 2023 12:39 AM IST
വടക്കഞ്ചേരി: മാർപാപ്പയുടെ ലൗദാത്തോസി എന്ന ചാക്രിക ലേഖനത്തിന്റെ ചുവടുപിടിച്ച് കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് വടക്കഞ്ചേരി ഫൊറോനയും പീച്ചി വാഴാനി വന്യജീവി സങ്കേതം പീച്ചി ഡിവിഷനും സംയുക്തമായി ഭൂമിക, ഭൂമിക്കൊരു കുട എന്ന പേരിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. പീച്ചി വനം ഡിവിഷനു കീഴിലെ പാത്രക്കണ്ടം വനമേഖലയിലാണ് പരിപാടി നടന്നത്.
ഒളകര ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. പി. സുനിൽ കുമാർ പരിസ്ഥിതി ദിനാചരണത്തിന്റെ ലോഗോ കെസിവൈഎം വടക്കഞ്ചേരി ഫൊറോന പ്രസിഡന്റ് ജിത്ത് ജോയി പയ്യപ്പിള്ളിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. തുടർന്ന് കെസിവൈഎം രൂപത ജനറൽ സെക്രട്ടറി ബിബിൻ കുര്യൻ ആദ്യ വൃക്ഷതൈ നട്ടു. രൂപത പ്രസിഡന്റ് അഭിഷേക് പുന്നാംതടത്തിൽ, ഫൊറോന ഡയറക്ടർ ഫാ. ഹെൽബിൻ മീന്പള്ളിൽ, പ്രസിഡന്റ് ജിത്ത് ജോയ് പയ്യപ്പിള്ളി, സെക്രട്ടറി മെൽവിൻ കെ. ഷാജി, ട്രഷറർ അനു ജോസഫ്, സിറിൽ ബെന്നി, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ കെ. റിയാസ്, എം. എം. അജീഷ്, യു. ജുനിക്ക്, പി.അനീഷ്, ഫോറസ്റ്റ് വാച്ചർ രജിനി മോഹനൻ എന്നിവർ തൈകൾ നട്ടു. ഇതിനു പുറമെ വനത്തിന്റെ വിവിധ ഭാഗങ്ങളിലായി 60 വൃക്ഷത്തൈകളും നട്ടു. വൃക്ഷത്തൈകൾക്കുള്ള ജിയോ ടാഗിംഗ് രൂപത പ്രസിഡന്റ് അഭിഷേക് പുന്നാംതടത്തിൽ നിർവഹിച്ചു.