നീലംകാച്ചിയിൽ റോഡിനു കുറുകെ മരം വീണു
1425077
Sunday, May 26, 2024 7:38 AM IST
ചിറ്റൂർ: ഗോപാലപുരത്തിനു സമീപം വൻ മരം റോഡിനു കുറുകെ വീണു ഗതാഗതം തടസപ്പെട്ടു. നീലംകാച്ചിയിൽ ഇന്നലെ പകൽ 12നായിരുന്നു സംഭവം. കൊഴിഞ്ഞാമ്പാറ - ഗോപലപുരം പാതയിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.ചിറ്റൂരിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
എസ്എഫ്ആർഒ ഷൈജേഷ്, എഫ്ആർഒമാരായ സുമിത്രൻ , എം.മനീഷ്, ലെനിൽ അലക്സ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.