വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1436823
Wednesday, July 17, 2024 11:22 PM IST
ചിറ്റൂർ: ഇരു ചക്രവാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച് ഗുരുതരപരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിറ്റൂർ നെടുങ്ങോട് കൃഷ്ണന്റെ മകൻ രതീഷ്കുമാർ(37) ആണ് മരിച്ചത്.
പൊൽപ്പുള്ളി കുളിമുട്ടത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഉടൻ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചിറ്റൂർ പോലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടം നടത്തി. പറളി കനറാബാങ്ക് ശാഖാ ജീവനക്കാരനാണ്. ഭാര്യ: സിന്ധു. മക്കൾ; നൈനിക, നയിഷ്.