കോളജുകളിൽ നവീകരിച്ച ലാബുകൾ ഉദ്ഘാടനം ചെയ്തു
1593875
Tuesday, September 23, 2025 1:26 AM IST
കൊഴിഞ്ഞാമ്പാറ: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ മൈക്രോബയോളജി ലബോറട്ടറികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി എംപി ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ ലാബ് ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനം കെ. രാധാകൃഷണൻ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത അധ്യക്ഷയായി.
കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ.ഡോ.ടി. കവിത, ഡോ. കെ.എസ്. ദീപ്തി, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനീഷ, പി. ദിനേശ്, കോളജ് ഐക്യുഎസി കോ-ഓർഡിനേറ്റർ കെ.വി. പ്രശാന്ത്, എം.പി. സീതാലക്ഷ്മി, എസ്. ശ്രീവിദ്യ, എം.ഡി. സുദിന, എ. അബിൻ, എസ്. ആതിര എന്നിവർ പ്രസംഗിച്ചു.
ചിറ്റൂർ ഗവ. കോളജിൽ 20 ലക്ഷം ചെലവഴിച്ച് നവീകരിച്ച കന്പ്യൂട്ടർ ലാബ് കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ - തത്തമംഗലം നഗരസഭ ചെയർപേഴ്സൻ കെ.എൽ. കവിത അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ എം. മുകേഷ്, സിൻഡിക്കേറ്റ് മെംബർ റിച്ചാർഡ് സ്കറിയ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സുഹചന്ദ്രൻ, ജി.ജി. ജോസഫ്, അലുംനി അസോസിയേഷൻ ഭാരവാഹി വിശ്വപ്രസാദ്, ബ്രിജേഷ്, ഹൃദ്യ പാർവതി എന്നിവർ പ്രസംഗിച്ചു.