ഗാന്ധിദർശൻവേദി ദേശീയ ഖാദിദിനം ആചരിച്ചു
1594326
Wednesday, September 24, 2025 7:15 AM IST
പാലക്കാട്: കേരള പ്രദേശ് ഗാന്ധിദർശൻവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ ഖാദി ദിനം ആചരിച്ചു. സർവോദയ സംഘം സ്റ്റാഫ് ആൻഡ് ഖാദി ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാനുമായ ഡോ.പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി ഡോ.എ. ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ. ഗോപിനാഥൻ, കെ.ടി. പുഷ്പവല്ലി നമ്പ്യാർ, വി.ആർ. കുട്ടൻ, പി.എസ്. നാരായണൻ, എച്ച്.എ. സത്താർ, ഡി. വിജയലക്ഷ്മി, രാധാ ശിവദാസ്, വി.എൻ. രഘുനന്ദനൻ പ്രസംഗിച്ചു.