ദേശീയ ആയുർവേദ ദിനാചരണം
1594324
Wednesday, September 24, 2025 7:15 AM IST
തെങ്കര: പത്താമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് തെങ്കര ആയുർവേദാശുപത്രിയിൽ ഒരാഴ്ചക്കാലം നടത്തുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം തെങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. ഷൗക്കത്തലി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.പി. ജഹീഫ് അധ്യക്ഷനായി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പി.എം. ദിനേശൻ, മെഡിക്കൽ ഓഫീസർമാരായ ഡോ. കൃഷ്ണകുമാർ, ഡോ. ശ്രീലക്ഷ്മി, ഡോ. ഷാന പ്രസംഗിച്ചു.