"സ്നേഹാരാമം' ചിത്രശലഭോദ്യാനം നിർമാണത്തിനു തുടക്കം
1594756
Friday, September 26, 2025 1:53 AM IST
കുഴൽമന്ദം: തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിൽ സ്നേഹരാമം ചിത്രശലഭോദ്യാനത്തിന്റെ നിർമാണത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഭാർഗവൻ ഉദ്ഘാടനം നിർവഹിച്ചു.
ശുചിത്വോത്സവത്തിന്റെ ഭാഗമായി ഹരിതാഭമായ തേങ്കുറിശ്ശി എന്ന ലക്ഷ്യത്തോടെ ചിത്രശലഭോദ്യാനം ഒരുങ്ങുന്നത്. ശുചിത്വോത്സവം നവംബർ ഒന്ന് വരെ നീണ്ടുനിൽക്കും.
ഇതിന്റെ ഭാഗമായി 1500 പൂച്ചെടികൾ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കും. ഗ്രാമപഞ്ചായത്തും ഹരിതകർമസേനയും സംയുക്തമായി ഉദ്യാനത്തിന്റെ സംരക്ഷണചുമതല നിർവഹിക്കും.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സ്വർണമണി, സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി കെ. കിഷോർ, ഹരിത കർമസേനാംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.