ഉന്നത് ഭാരത് അഭിയാൻ റീജണൽ ശില്പശാല ഇന്ന് പാലക്കാട്ട്
1594525
Thursday, September 25, 2025 1:59 AM IST
പാലക്കാട്: ഉന്നത് ഭാരത് അഭിയാൻ റീജണൽ കോ-ഓർഡിനേറ്റിംഗ് സ്ഥാപനമായ പാലക്കാട് ഐഐടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റീജണൽ ശില്പശാല ഇന്നു ഗവ. വിക്ടോറിയ കോളജിൽ നടക്കും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി ഗ്രാമീണ സമൂഹങ്ങൾക്ക് പ്രയോജനകരമായ പദ്ധതികളും സേവനങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശില്പശാലയിൽ ഉന്നത് ഭാരത് അഭിയാൻ: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ചർച്ച നടക്കും.
യുബിഎ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും അവയെ പദ്ധതികളാക്കി മാറ്റുന്നതിനും ചർച്ച വേദിയാകും.
ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് - ഡിംഡ് യൂണിവേഴ്സിറ്റി സീനിയർ പ്രഫസർ ഡോ.കെ. രവിചന്ദ്രൻ നേതൃത്വം നൽകും. പാലക്കാട് ഐഐടി ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗം മേധാവി ഡോ. അനൂപ് ജോർജ് മുഖ്യാതിഥിയാകും.
യുബിഎ റീജണൽ കോ-ഓർഡിനേറ്റർ ഡോ. സുദർശൻ ആർ. കോട്ടായി, പ്രോജക്ട് കോ-ഓർഡിനേറ്റർ ആർ. പ്രഭുല്ലദാസ് എന്നിവർ പങ്കെടുക്കും.
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽനിന്ന് അറുപതോളംപേർ പരിപാടിയുടെ ഭാഗമാകും.