ലഹരിവിരുദ്ധസമിതി മലബാർ മേഖലാ സമ്മേളനം
1594533
Thursday, September 25, 2025 1:59 AM IST
പാലക്കാട്: ലഹരിയോടു നോ പറഞ്ഞും ജീവിതത്തോടു യെസ് പറഞ്ഞും ജീവിതവിജയം നേടാൻ വിദ്യാർഥികൾക്കു കഴിയണമെന്നു മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ ലഹരിവിരുദ്ധസമിതി പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത പറഞ്ഞു. സുഖസൗകര്യങ്ങളിൽ പ്രലോഭിതരായി വഴിതെറ്റാതെ റോൾ മോഡലുകളെ മാതൃകയാക്കാൻ വിദ്യാർഥികൾക്കു കഴിയണം. ലഹരിവിരുദ്ധസമിതിയുടെ മലബാർ മേഖലാ സമ്മേളനം അഗളി സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
ലഹരിവിരുദ്ധസമിതി മലബാർ മേഖലാ വൈസ് പ്രസിഡന്റ് ഫാ. മാത്യൂസ് വട്ടിയാനിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര സെക്രട്ടറി അലക്സ് മണപ്പുറത്ത്, ട്രഷറർ ഡോ. റോബിൻ പി. മാത്യു, ഫാ. വർഗീസ് മാത്യു, കെ.എം. ദാസ് എന്നിവർ പ്രസംഗിച്ചു. ലഹരി ബോധവത്്കരണ ക്ലാസിന് വി.കെ. ബിജു നേതൃത്വം നൽകി. സ്കൂൾ ഡാൻസ് ടീം ലഹരിക്കെതിരേ തീം ഡാൻസ് അവതരിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയോടെയാണ് ചടങ്ങ് സമാപിച്ചത്.