അട്ടപ്പാടിയിലെ ആദ്യ മാ-കെയർ സെന്റർ ഷോളയൂർ സ്കൂളിൽ പ്രവർത്തനം തുടങ്ങി
1594754
Friday, September 26, 2025 1:53 AM IST
അഗളി: അട്ടപ്പാടിയിലെ ആദ്യത്തെ മാ കെയർ സെന്റർ ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.
വിദ്യാർഥികൾക്ക് കുറഞ്ഞ വിലയിൽ ലഘുഭക്ഷണമുൾപ്പടെയുള്ള സാധനങ്ങൾ ലഭ്യമാക്കാനാണ് മാ- കെയർ സെന്റർ ആരംഭിച്ചത്.
പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കുടുംബശ്രീ സംരംഭമാണ് മാ കെയർ സെന്റർ.
കുടുംബശ്രീ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയുടെ കീഴിൽ ഷോളയൂർ ഊരുസമിതിയിലെ രാധ രാഹുൽ, അനിത പഴനിസ്വാമി, രാജേശ്വരി മണികണ്ഠൻ, ജയലക്ഷ്മി രാജൻ എന്നിവർ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ അധ്യക്ഷയായി.
ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ.എം.എസ്. സുമ, കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസർ ബി.എസ്. മനോജ് , കുടുംബശ്രീ ഷോളയൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് സെലീന ഷണ്മുഖൻ, ജനപ്രതിനിധികൾ പങ്കെടുത്തു.