ഉൾനാടൻ മത്സ്യമേഖലാ വികസനപദ്ധതി പോത്തുണ്ടിയിൽ
1594336
Wednesday, September 24, 2025 7:15 AM IST
നെന്മാറ: ഉൾനാടൻ മത്സ്യമേഖലാ വികസന പദ്ധതി ഉദ്ഘാടനവും സാധനസാമഗ്രികളുടെ വിതരണവും നടത്തി. കേന്ദ്ര ആവിഷ്കൃത പദ്ധതിയായ എസ്സിഎസ്പിയുടെ ഭാഗമായി ജില്ലയിലെ റിസർവോയർ ഫിഷറീസ് വികസനവും ഉൾനാടൻ മത്സ്യമേഖലാ വികസന പദ്ധതിയും ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ സ്ഥാപനമായ ഐസി എആർ - സിഫ്റ്റ് എറണാകുളത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പോത്തുണ്ടി ഡാമിലെ കൂട് കൃഷി നവീകരണവും മംഗലം, മീങ്കര ഡാമുകളിൽ വളപ്പുമത്സ്യ കൃഷി എന്നിവയിലൂടെ മത്സ്യബന്ധനമേഖലയിലെ പട്ടികജാതി സമൂഹങ്ങളുടെ സാമ്പത്തിക സാമൂഹിക വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ സാമഗ്രികളും ജീവൻ രക്ഷാഉപാധികളും വിതരണം ചെയ്തു.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ഡയറക്ടർ ഇൻ ചാർജ് എം.പി. രമേശൻ ഉദ്ഘാടനം ചെയ്തു.
ഐസിഎആർ-സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.വി. ഗീതാലക്ഷ്മി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് അംഗം പി.ജി. ജയൻ അധ്യക്ഷനായി.പ്രിൻസിപ്പൽ സയന്റിസ്റ്റ് ആൻഡ് നോഡൽ ഓഫീസർ ഡോ.എ. സുരേഷ് പദ്ധതി വിശദീകരണം നടത്തി.
മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. രാജി, മഞ്ജുഷ, ഫാത്തിമ എസ്. ഹമീദ്, സബ്ന, സി.സി. മാത്യു, അയന രാജപ്പൻ, ശ്രുതി ആർ. നായർ, എം. രമ്യ, ശ്രീധരൻ കുഞ്ഞുമണി, എൻ. രാധാകൃഷ്ണൻ, സി.എം.അരുൺ ബേബി എന്നിവർ പ്രസംഗിച്ചു.