ഒറ്റപ്പാലം മണ്ഡലം കാർഷിക മഹോത്സവം: സംഘാടക സമിതി രൂപീകരിച്ചു
1594526
Thursday, September 25, 2025 1:59 AM IST
ഒറ്റപ്പാലം: നിയോജകമണ്ഡലത്തിലെ കാർഷിക മേഖലകളിലെ വികസന പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കാനായി നടത്തുന്ന കാർഷിക മഹോത്സവം ഒക്ടോബർ 23 മുതൽ 25 വരെ നടക്കും. കാർഷിക മഹോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു.
കാർഷിക മഹോത്സവത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 24ന് രാവിലെ പത്തിനു കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും.
വിവിധ ദിവസങ്ങളിലായി മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, സജി ചെറിയാൻ, ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുക്കും. മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങിയവയുടെ പിന്തുണയോടെയാണ് ഒറ്റപ്പാലം നഗരത്തിൽ കാർഷിക മഹോത്സവം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, അനുബന്ധ ഉപജീവന മേഖലകൾ എന്നിവയെ മുൻ നിർത്തി സെമിനാറുകൾ,കാർഷിക ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേളകൾ,കർഷകരെയും യുവകർഷകരെയും ആദരിക്കൽ, അസാപ്പുമായി സഹകരിച്ച് തൊഴിൽമേള, രുചി ഭേദങ്ങളുടെ വൈധ്യമൊരുക്കി ഭക്ഷ്യമേള, എല്ലാ ദിവസവും സാംസ്കാരിക സദസ് എന്നിവയുണ്ടാകും.
അഡ്വ.കെ. പ്രേംകുമാർ എംഎൽഎ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സണ് കെ. ജാനകീദേവി അധ്യക്ഷയായി.