തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിൽ "അമ്മയ്ക്കൊരു തൈ' പദ്ധതി
1594755
Friday, September 26, 2025 1:53 AM IST
മണ്ണാർക്കാട്: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലെയും കുട്ടികളുടെ അമ്മമാർക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുന്ന അമ്മക്കൊരു തൈ പദ്ധതിക്ക് തുടക്കമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന 26 അങ്കണവാടികളിലെ മുന്നൂറോളം കുട്ടികളുടെ അമ്മമാർക്ക് പേര, ചാന്പ തുടങ്ങിയ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.
അങ്കണവാടികളിൽ പോഷകത്തോട്ടമൊരുക്കുന്ന പദ്ധതിയും ഇതിനോടൊപ്പം ആരംഭിച്ചു. നാട്ടുകൽ അങ്കണവാടിയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് പാർവതി ഹരിദാസ് അധ്യക്ഷയായി.
മെംബർമാരായ പി. മൻസൂറലി, സി.പി. സുബൈർ, കെ.പി. ഇല്യാസ്, എ.കെ. വിനോദ്, ഇ.എം. നവാസ്, ഐസിഡിഎസ് സൂപ്പർവൈസർ രമാദേവി, ഹെൽത്ത് ഇൻസ്പെക്ടർ കെ. ബാലകൃഷ്ണൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രിയൻ, അങ്കണവാടി ജീവനക്കാർ, രക്ഷിതാക്കൾ പങ്കെടുത്തു.