കൊല്ലങ്കോട് റേഞ്ചിൽ വന്യജീവിശല്യ ലഘൂകരണ പദ്ധതിക്കു തുടക്കം
1594322
Wednesday, September 24, 2025 7:15 AM IST
കൊല്ലങ്കോട്: വന്യജീവിശല്യം ലഘൂകരിക്കുന്നതിന്റെ ഭാഗമായി തീവ്രയജ്ഞ പരിപാടിക്കു കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് പരിധിയിൽ തുടക്കം.
കൊല്ലങ്കോട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പഞ്ചായത്തംഗങ്ങൾ, കർഷക സംഘടനാ പ്രതിനിധികൾ, വനം, റവന്യൂ, കൃഷി വകുപ്പ്, ഉദ്യോസ്ഥരും പങ്കെടുത്തു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.സി. സനൂപ് പദ്ധതി വിശദീകരണ ബോധവത്കരണ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി. രഞ്ജിത്, സെക്്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. കൃഷ്ണകുമാർ, വി. മണികണ്ഠൻ, ബിഎഫ്ഒ മാരായ ഗോപി, ബിൻസി മോൾ എന്നിവരും പങ്കെടുത്തു.
കൊല്ലങ്കോട് റേഞ്ച് ഓഫീസ് പരിധിയിലുള്ള മുതലമട, എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്തുകളിലാണ് വനംവകുപ്പിന്റെ ത്രീവ്രയജ്ഞ പരിപാടിക്കു തുടക്കമായത്. പരാതി പരിഹാരത്തിനു പഞ്ചായത്ത്, റേഞ്ച് ഓഫീസുകളിൽ ഹെൽപ് ഡെസ്കും തുറന്നിട്ടുണ്ട്.