വടക്കഞ്ചേരി പഞ്ചായത്തിൽ ജൈവവൈവിധ്യ കർമപദ്ധതി രൂപീകരണ ശില്പശാല
1594522
Thursday, September 25, 2025 1:59 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്തിലെ പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമപദ്ധതി തയാറാക്കുന്നതിനുള്ള ഏകദിന ശില്പശാല നടത്തി.
പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.കെ.പി. ശ്രീകല അധ്യക്ഷത വഹിച്ചു.
ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ വി. സിനിമോള്‍, ബിഎംസി അംഗങ്ങളായ എം.വി. അപ്പുണ്ണി നായർ, കെ.എം. രാജു, വി. രാമചന്ദ്രൻ , എൻ. രവിദാസൻ, കെ. അംബിക, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. അബിൻ പ്രസംഗിച്ചു.