ആലത്തൂർ താലൂക്ക് നിക്ഷേപകസംഗമം
1594520
Thursday, September 25, 2025 1:59 AM IST
ആലത്തൂർ: വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായകേന്ദ്രം, ആലത്തൂർ താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ താലൂക്ക്തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷത വഹിച്ചു.
വിദഗ്ധർ വിവിധ വിഷയങ്ങളിൾ ക്ലാസെടുത്തു. ആലത്തൂർ ഉപജില്ലാ വ്യവസായ ഓഫീസർ ടി.സി. ഷിഹാബുൾ അക്ബർ, കുഴൽമന്ദം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പി. ദീപ എന്നിവർ പ്രസംഗിച്ചു.
ആലത്തൂർ താലൂക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് എത്തിയ നിക്ഷേപകരുടെ പ്രോജക്റ്റ് അവതരണം, ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖാമുഖം ചർച്ച , കേന്ദ്ര- സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് നിക്ഷേപകർക്ക് അവബോധം നൽകൽ എന്നിവയുണ്ടായിരുന്നു. 76 സംരംഭകർ സംഗമത്തിൽ പങ്കെടുത്തു. നിക്ഷേപ സംഗമത്തിൽ പങ്കെടുത്ത സംരംഭകരിൽ ആലത്തൂർ താലൂക്കിൽ അഞ്ചുകോടി ഒൻപതുലക്ഷം നിക്ഷേപ വാഗ്ദാനം ലഭിച്ചതായി സംഘാടകർ പറഞ്ഞു.