യുവക്ഷേത്ര കോളജിൽ ഡിമൻഷ്യ ബോധവത്കരണ സെമിനാർ
1594323
Wednesday, September 24, 2025 7:15 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജ് സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വേൾഡ് അൽഷിമേഴ്സ് ഡേയോടനുബന്ധിച്ച് എക്കോസ് ഓഫ് മെമ്മറി എന്ന ബോധവത്കരണ സെമിനാർ ഇസ്റ്റാർട്ട് അംബാസഡറും സൈക്കോളജിസ്റ്റും അലുമിനിയുമായ നിഖിത എസ്. കുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ അധ്യക്ഷനായിരുന്നു. സൈക്കോളജി വിഭാഗം മേധാവി സിസ്റ്റർ സുമൻ ആന്റണി, അസിസ്റ്റന്റ് പ്രഫ ജിഷ, വിദ്യാർഥിനി എം. അനുഷ പ്രസംഗിച്ചു.