കോട്ടത്തറയില്‍ 13.66 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു
1594761
Friday, September 26, 2025 1:53 AM IST
അഗളി: കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ശിശുമരണ നിരക്ക് കുറക്കാന്‍ സാധിച്ചതായി മന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടി കോട്ടത്തറ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 13.66 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ദേശീയതലത്തില്‍ കേരളത്തിന്റെ ശിശുമരണനിരക്ക് അഞ്ച് ആയി കുറഞ്ഞു.
അട്ടപ്പാടിയില്‍ 6.8 ആയി കുറക്കാനായത് സംസ്ഥാനത്തിന്റെ വിജയമാണ്. അട്ടപ്പാടി ജനതയുടെ ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്കായി 28 ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ അട്ടപ്പാടിയില്‍ തുടങ്ങാന്‍ കഴിഞ്ഞു. 174 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പെണ്‍ട്രിക ( ആദിവാസി സ്ത്രീകളുടെ ആരോഗ്യ വിവരശേഖരണം) കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഉന്നതികളില്‍ നടക്കുന്നുണ്ട്. 13.66 കോടി രൂപയുടെ വികസന പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന് എംഎല്‍എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്, വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്, പി. രാമമൂര്‍ത്തി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എസ്. സനോജ്, കാളിയമ്മ മുരുകന്, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.പി. സാദിക്കലി, കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ്. മനോജ്, കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. പത്മനാഭന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വി. റോഷ് പങ്കെടുത്തു.