റോഡരികിൽ നാൽക്കാലികളെ കെട്ടിയിടുന്നതു ദുരിതമായി
1594327
Wednesday, September 24, 2025 7:15 AM IST
ചിറ്റൂർ: പശുക്കളെ റോഡരികിൽ മേയാനായി കെട്ടിയിടുന്നതു വാഹനയാത്രികർക്കു ദുരിതമായി. വാഹനങ്ങൾ ഹോൺമുഴക്കിയാൽ പലപ്പോഴും നാൽക്കാലികൾ റോഡിലേക്കു ചാടുന്നതാണ് ദുരിതമാകുന്നത്.
കഴിഞ്ഞ ദിവസം പുതുശേരിയിൽ പശു റോഡിനു കുറുകെ ചാടി ബൈക്ക് മറിഞ്ഞ് രണ്ടുപേർക്കു പരിക്കേറ്റിരുന്നു. റോഡരികിൽ നാൽക്കാലികളെ മേയാൻ വിടുന്നതിനെതിരേ പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും യാത്രികർ ആവശ്യപ്പെടുന്നു.