യുവജാഗരൺ കലാജാഥയ്ക്ക് കോട്ടോപ്പാടത്തു സ്വീകരണം
1594758
Friday, September 26, 2025 1:53 AM IST
മണ്ണാർക്കാട്: സമഗ്ര ആരോഗ്യ സുരക്ഷ യുവജനങ്ങളിലൂടെഎന്ന സന്ദേശവുമായി നടത്തുന്ന യുവജാഗരൺ കലാജാഥക്ക് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
എയ്ഡ്സ് രോഗബാധ തടയുന്നതിനും ലഹരി ഉപയോഗത്തിനെതിരേയും നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയവും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായാണ് ജാഥ നടത്തുന്നത്.
രോഗകാരണങ്ങൾ, രോഗാവസ്ഥ, മുൻകരുതലുകൾ, ചികിത്സ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ജാഥാംഗങ്ങൾ അവതരിപ്പിച്ച നാടോടി കലാരൂപം അലാമിക്കളി വിദ്യാർഥികൾക്ക് നവ്യാനുഭവമായി. അൺ എയ്ഡഡ് വിഭാഗം പ്രിൻസിപ്പൽ കെ.സജ്ല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.പി. സാദിഖ് അധ്യക്ഷനായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി. സമീറ, വോളണ്ടിയർലീഡർമാരായ ടി. ഹരീഷ്മ ദാസ്, മുഹമ്മദ് അദ്നാൻ, എൻ. ഹബീബ് റഹ്മാൻ, ബാബു ആലായൻ, ദിശ പ്രസംഗിച്ചു.