"അമ്മമാനസം 2.0' പദ്ധതി ജില്ലാതല ഉദ്ഘാടനം
1594523
Thursday, September 25, 2025 1:59 AM IST
പാലക്കാട്: അമ്മമാനസം 2.0 പെരിനാറ്റൽ മാനസികാരോഗ്യ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ കുടുംബശ്രീ ജില്ലാമിഷൻ ജൻഡർ പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഗർഭകാലത്തും പ്രസവാനന്തര ഘട്ടത്തിലും സ്ത്രീകൾക്കുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ അധ്യക്ഷനായി.
കമ്യൂണിറ്റി കൗണ്‍സിലർ ഹേമ, ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ ഗ്രീഷ്മ എന്നിവർ വിഷയാവതരണം നടത്തി.