പാ​ല​ക്കാ​ട്: ന​വ​രാ​ത്രിദി​ന​ങ്ങൾ​ക്കു സു​കൃ​തം പ​ക​ർ​ന്ന് ബൊ​മ്മക്കൊ​ലു​വി​ൽ വൈ​വി​ധ്യമൊ​രുക്കി ​കു​ഴ​ൽ​മ​ന്ദം കു​ള​വ​ൻ​മു​ക്ക് സ്വ​ദേ​ശി​നി ശെ​ൽ​വി ശി​വ​കു​മാ​ർ. ത​മി​ഴ്ബ്രാ​ഹ്മ​ണ​രു​ടെ ന​വ​രാ​ത്രി ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ബൊ​മ്മക്കൊ​ലു വ​യ്ക്ക​ൽ. ബൊ​മ്മ​ക്കൊ​ലു വെ​റു​മൊ​രു പ്ര​ദ​ർശ​ന​ത്തി​നുവേ​ണ്ടി​യ​ല്ലെ​ന്നും പ്രാ​ധാ​ന്യ​മു​ള്ള​തും പു​രാ​ത​ന ഹി​ന്ദുഗ്രന്ഥ​ങ്ങ​ളു​മാ​യി​ ബ​ന്ധ​പ്പെ​ട്ട​താ​ണെന്നും ​സൂ​ര്യ​ ഗോ​ൾ​ഡ് ലോണ്‍ എംഡി​ ശി​വ​കു​മാ​റി​ന്‍റെ ഭാ​ര്യ​യാ​യ ശെ​ൽ​വി പ​റ​ഞ്ഞു.

രാ​മാ​യ​ണം, പു​രാ​ണ​ങ്ങ​ൾ, ദ​ശാ​വതാ​രം എ​ന്നി​വപോ​ലെ ഒ​രു ത​ല​മുറ​യി​ൽ​നി​ന്നു മ​റ്റൊ​ന്നി​ലേ​ക്കു കൈ​മാ​റ്റംചെ​യ്യ​പ്പെ​ടു​ന്ന ക​ഥ​ക​ളെ ആ​ഘോ​ഷി​ക്കു​ന്ന​ ത​ര​ത്തി​ലാ​ണ് ബൊമ്മ​ക്കൊ​ലു​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദേവിപ്രീ​തി​ക്കാ​യി അ​ല​ങ്ക​രി​ച്ച വി​വി​ധ ബൊ​മ്മ​ക​ൾ ത​ട്ടു​ക​ളി​ൽ നിര​ത്തി​വ​ച്ച് പൂ​ജ ന​ട​ത്തു​ന്ന​താ​ണ് ആ​ചാ​രം. ഭ​ക്തി​യു​ടെ​യും സ​മ​ർ​പ്പണ​ത്തി​ന്‍റെ​യും​ ഒ​ന്പ​തു ദി​ന​രാ​ത്ര​ങ്ങളി​ൽ ബൊ​മ്മ​ക്കൊ​ലു​വി​നു മു​ന്നി​ൽ പൂ​ജ​യും ഭ​ജ​ന​യു​മു​ണ്ടാ​വും.