"പ്രവാസി കെയർ ഇൻഷ്വറൻസ് പദ്ധതിയിൽ തിരിച്ചെത്തിയ പ്രവാസികളെ ഉൾപ്പെടുത്തണം'
1594319
Wednesday, September 24, 2025 7:15 AM IST
മണ്ണാർക്കാട്: തൊഴിൽ നഷ്ടപ്പെട്ടും മറ്റു കാരണത്താലും തിരിച്ചുവന്ന കേരളത്തിലെ മുൻ പ്രവാസികളെയും പ്രവാസി കെയർ ഇൻഷ്വറൻ പദ്ധതിയിൽ ഉൾപ്പെടുത്താത്തതു അനീതിയാണെന്നു പ്രവാസി ലീഗ് സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇൻഷ്വറൻസ് പരിരക്ഷ വേണ്ടത് തിരിച്ചുവന്ന പ്രവാസികൾക്കാണ്.
തിരിച്ചുവന്ന കേരളത്തിലെ മുൻ പ്രവാസികളുടെ സർക്കാർ കണക്ക് പ്രകാരമുള്ള 14 ലക്ഷത്തോളം വരുന്ന പ്രവാസികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ പോളിസിക്ക് അർഹതയുള്ളവരുടെ മാതാപിതാക്കളെയും ഉൾപ്പെടുത്തിയിട്ടില്ല.
പുതിയതായി ആരംഭിക്കുന്ന ഇൻഷ്വറൻസ് പദ്ധതിയിൽ പോളിസിക്ക് ചെലവാകുന്ന തുക സർക്കാർ വഹിക്കണമെന്നും പ്രവാസി ലീഗ് ആവശ്യപ്പെട്ടു. മണ്ണാർക്കാട് നടത്തിയ പത്ര സമ്മേളനത്തിൽ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയുർ, ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മുഹാജി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ടി. കുഞ്ഞിമുഹമ്മദ്, ബഷീർ തെക്കൻ എന്നിവർ പങ്കെടുത്തു.