തുരിശുമൊക്കിലെ പാടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം
1594320
Wednesday, September 24, 2025 7:15 AM IST
വണ്ടിത്താവളം: കൊശവൻകോട് പ്രദേശത്ത് കതിരിട്ട പാടങ്ങളിൽ പന്നിശല്യം അതിരൂക്ഷം. പടക്കം പൊട്ടിച്ചിട്ടും മറ്റു മാർഗങ്ങളുപയോഗിച്ചിട്ടും പന്നിശല്യത്തിനു പരിഹാരമാവുന്നില്ല ജീവഭയം കാരണം വയലുകളിൽ കാവൽനിൽക്കാൻ തൊഴിലാളികളും മുന്നോട്ടുവരുന്നില്ല.
തുരിശ്മൊക്ക്, മാങ്ങോട് മേട്ടുക്കട, പീടികക്കോട്, വിളക്കനാംകോട് ഉൾപ്പെടെ സ്ഥലങ്ങളിലാണ് രാത്രിയാവുന്നതോടെ വയലുകളിൽ പന്നിക്കൂട്ടമിറങ്ങി നെൽകൃഷി നശിപ്പിക്കുന്നത്. വെള്ളംതേടി പന്നികൾ വീടുകളിലും എത്തിത്തുടങ്ങിയതോടെ എല്ലാവരും ഭീതിയിലാണ്.