ആയുർവേദ ദിനാചരണത്തിനു തുടക്കം
1594524
Thursday, September 25, 2025 1:59 AM IST
പാലക്കാട്: ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ പത്താമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി.
വിളംബര ജാഥയോടെ ആരംഭിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു.
ഭാരതീയ ചികിത്സാ വകുപ്പ് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആഗ്നസ് ക്ലീറ്റസ് അധ്യക്ഷനായി. ക്ഷീരകർഷകർ, ഔഷധസസ്യ കർഷകർ, സ്കൂൾ വിദ്യാർഥികൾ, മെഡിക്കൽ ഓഫീസർമാർ, മറ്റുജീവനക്കാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.