മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിനു നാളെ തുടക്കം
1594330
Wednesday, September 24, 2025 7:15 AM IST
പാലക്കാട്: അതിജീവന രാഷ്ട്രീയത്തിന്റെ ഏഴരപ്പതിറ്റാണ്ട് എന്ന വിഷയത്തിൽ പാലക്കാട് ഖാഇദേമില്ലത്ത് നഗറിൽ നടക്കുന്ന മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തിനു നാളെ തുടക്കമാകുമെന്ന് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചയ്ക്കു രണ്ടിന് പുതുനഗരത്തുനിന്നും പതാകജാഥ പുറപ്പെടും.
മൂന്നുമണിക്ക് കോട്ടമൈതാനത്ത് ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം പതാക ഉയർത്തും. വൈകുന്നേരം 3.30ന് ടോപ്പ് ഇൻ ടൗണിൽ നടക്കുന്ന പ്രതിനിധിസമ്മേളനം മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ. കരീം, വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, സെക്രട്ടറി അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കളത്തിൽ അബ്ദുള്ള, എം.എ. സമദ് പ്രസംഗിക്കും. മരയ്ക്കാർ മാരായമംഗലം അധ്യക്ഷത വഹിക്കും.
26ന് വൈകുന്നേരം മൂന്നിന് ജനപ്രതിനിധി സെമിനാർ ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എംപി ഉദ്ഘാടനം ചെയ്യും. 27ന് വൈകുന്നേരം നാലിന്് വിക്ടോറിയ കോളജ് പരിസരത്തുനിന്നും കോട്ടമൈതാനത്തേക്ക് പ്രകടനം ആരംഭിക്കും. ആറുമണിക്ക് നടക്കുന്ന സമാപന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ മുഖ്യാതിഥിയാകും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം, ജനറൽ സെക്രട്ടറി അഡ്വ. ടി.എ. സിദ്ദിഖ്, ട്രഷറർ പി.ഇ.എ. സലാം മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം. ഹമീദ്, കെ.കെ.എ. അസീസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി.എ ജബ്ബാർ, കല്ലടി അബൂബക്കർ, സെക്രട്ടറിമാരായ എം.എസ്. നാസർ, എം.എച്ച്. മുജീബ് റഹ്്മാൻ എന്നിവർ പങ്കെടുത്തു.