ഒന്പതു കുടുംബങ്ങൾക്കു വീടും സ്ഥലവും നൽകുന്നതിന് അനുമതിപത്രം കൈമാറി
1594752
Friday, September 26, 2025 1:53 AM IST
കല്ലടിക്കോട്: സ്വന്തമായി ഒരുസെന്റ് ഭൂമി പോലുമില്ലാത്ത അതിദരിദ്രരായ ഒന്പതു കുടുംബങ്ങൾക്ക് സൗജന്യമായി വീടും സ്ഥലവും നൽകുന്ന ഭവനനിർമാണ പദ്ധതിയുടെ പെർമിറ്റ് കൈമാറൽ ഉദ്ഘാടനം എംഎൽഎ അഡ്വ.കെ. ശാന്തകുമാരി നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ അധ്യക്ഷനായി.
കരിന്പ കുനിയങ്കാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അതിദരിദ്ര നിർമാർജന പദ്ധതി പ്രകാരം ഒന്പതു വീടുകൾ നിർമിക്കുന്നത്. വീടും സ്ഥലവും സൗജന്യം എന്ന നിലയിൽ ഒരു തദ്ദേശ സ്ഥാപനം ഇത്തരമൊരു പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നതും ജില്ലയിൽ അപൂർവമാണ്.
ഒരാൾക്ക് നാലുസെന്റ് വീതം ഭൂമി അളന്നു തിരിക്കുന്ന നടപടികൾക്കു ശേഷം ഒന്പത് കുടുംബങ്ങൾക്കും സ്ഥലവും വീടും ഉടൻ പൂർത്തീകരിച്ച് ഒന്നിച്ചുനൽകും.