അച്ചനാംകോട് സെന്റ് മേരീസ് സ്കൂളിൽ ചങ്ങാതിക്കൊരു തൈ കാന്പയിൻ
1594325
Wednesday, September 24, 2025 7:15 AM IST
കൊല്ലങ്കോട്: ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരളം മിഷൻന്റെ നേതൃത്വത്തിൽ അച്ചനാംകോട് സെന്റ് രീസ് സ്കൂളിൽ ചങ്ങാതിക്കൊരുതൈ കാമ്പയിൻ നടത്തി.
എൽപി വിഭാഗം വിദ്യാർഥികളിൽ 220 കുട്ടികൾ തൈകൾ കൊണ്ടുവന്ന് ചങ്ങാതിമാർക്കു കൈമാറി. പ്രധാന അധ്യാപകൻ സി. രവിചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ സി. രഞ്ജിത് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപിക കെ. ഷിബിന, പി.എസ്. അജിത്ത്, ഹരിത ക്ലബ് അധ്യാപിക കെ. സബിത എന്നിവർ പ്രസംഗിച്ചു.