മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം; കോൺഗ്രസ് പ്രതിഷേധിച്ചു
1594334
Wednesday, September 24, 2025 7:15 AM IST
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിലെ പെരണംകാട് നിർമിച്ച മാലിന്യസംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണക്കാർ ഏകപക്ഷീയമായി തീരുമാനിച്ചതിൽ കോൺഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
സംഘാടക സമിതി രൂപീകരണം മറ്റു പാർട്ടികളെ അറിയിക്കാതെ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നെന്നു നേതാക്കൾ പറയുന്നു. മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ, ഡിസിസി മെംബർ കെ. രാമകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ. അശോകൻ, ബ്ലോക്ക് സെക്രട്ടറി രതീഷ്, വി. രമേഷ്, കെ. ഗൗതമൻ, എസ്. ബിബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.