ഒന്നാംവിള കൊയ്ത്തിനായി "നിറ'യുടെ യന്ത്രങ്ങൾ വയലുകളിലേക്ക്
1594328
Wednesday, September 24, 2025 7:15 AM IST
ആലത്തൂർ: കൊയ്ത്തിനൊരു കൈത്താങ്ങുമായി നിറയുടെ കൊയ്ത്തുയന്ത്രങ്ങൾ ഒന്നാംവിളവെടുപ്പിനായി വയലുകളിലേക്കെത്തുന്നു. നിറ ഹരിതമിത്ര സൊസൈറ്റി മുഖേനെ ചെയിൻ യന്ത്രങ്ങൾ 2500 രൂപ നിരക്കിൽ ലഭിക്കും.
നെല്ല് കാറ്റത്തിടുന്ന വിന്നോവർ 1000 രൂപ ദിവസ വാടകക്കും ലഭ്യമാവും.സർക്കാർ അധീനതയിലുള്ള തദ്ദേശീയരിൽ നിന്നും കെയ്കോ മുഖേനയും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള യന്ത്രങ്ങളും ഉൾപ്പടെ 55 യന്ത്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്. കൂടാതെ പ്രാദേശിക ഉടമകളുടെ സംഘടനയുമായി സഹകരിച്ച് പുതിയ യന്ത്രങ്ങളും എത്തിക്കും.
അന്യസംസ്ഥാന കൊയ്ത്തുയന്ത്രങ്ങൾ കർഷകരിൽനിന്നു കൂടിയനിരക്ക് വാടകയായി വാങ്ങുന്നതു തടയിടുന്നതിനാണ് കെ.ഡി. പ്രസേനൻ എംഎൽഎയുടെ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി നിറ ഹരിതമിത്ര സൊസൈറ്റി മുഖേനെ ഇടപെടുന്നത്. കഴിഞ്ഞ ഒമ്പതുവർഷമായി കൊയ്ത്തു യന്ത്രങ്ങളുടെ നിരക്ക് പിടിച്ചു നിർത്താൻ ഇതിലൂടെ കഴിഞ്ഞുവെന്നു നിറ അധികൃതർ പറഞ്ഞു. അന്യസംസ്ഥാന, സ്വകാര്യ ഏജൻസികളുടെ നിരക്കിനേക്കാൾ മിതമായ നിരക്കിൽ നിറയിലൂടെ കർഷകർക്ക് യന്ത്രങ്ങൾ ലഭിക്കും. നിറയുടെ യന്ത്രങ്ങൾ ആവശ്യമുള്ള കർഷകർ മേഖല കോ- ഓർഡിനേറ്റർമാരെ ബന്ധപ്പെടണം.
കിഴക്കഞ്ചേരി 1- അബ്ദുൾ നാസർ -9961588496, കിഴക്കഞ്ചേരി 2-സുന്ദരൻ -8547130147, മംഗലംഡാം - ഗോപിനാഥ്-9447053263,വണ്ടാഴി -സന്തോഷ് - 9446639041, മുടപ്പല്ലൂർ-മണിദീപം -9645132100, ചിറ്റിലഞ്ചേരി- സി കെ മോഹനൻ - 9447889253, മേലാർകോട്- കെ ബാലൻ - 9539572400, കുനിശ്ശേരി - ബാബുരാജ്- 9446291400, എരിമയൂർ- മുരുകേശൻ -9605257667, കാട്ടുശേരി- പ്രകാശൻ - 9747620681, ആലത്തൂർ- അനിൽ - 9946252503, മഞ്ഞളൂർ -നസീർ -9946302715, തേങ്കുറിശ്ശി - കൃഷ്ണദാസ് - 9847081561, ചിതലി- മോഹൻദാസ് - 8129474131, കുഴൽമന്ദം- ശെൽവൻ - 9847607764, വിന്നോവർ - സന്തോഷ് - 9446639041 നന്പറുകളിൽ ബന്ധപ്പെടാം.